ബോറിസ് ജോൺസന്റെ ആവശ്യത്തിന് പാർലമെന്റ് അംഗീകാരം; ബ്രിട്ടൺ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്

ബ്രിട്ടൺ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്. ഡിസംബർ 12 ന് തെരഞ്ഞെടുപ്പ് നടത്താമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആവശ്യത്തിന് പാർലമെന്റ് അംഗീകാരം നൽകി. 438 വോട്ടുകൾക്കാണ് ബില്ല് പാസായത്.
ബ്രെക്‌സിറ്റിനായി ബ്രിട്ടന് സമയം നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വർധിപ്പിക്കാൻ ബോറിസ് ജോൺസൻ തീരുമാനിച്ചത്. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ജോൺസന്റെ നിർദേശത്തെ ആദ്യം എതിർത്തിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് ജർമ്മി കോർബിൻ പിന്നീട് തീരുമാനം മാറ്റി. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാകില്ലെന്ന് ഉറപ്പു കിട്ടിയതോടെയാണ് ലേബർ പാർട്ടി നിലപാട് തിരുത്തിയത്. രാജ്യത്തിന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് ഒരു അവസരം കൂടി നൽകുകയാണ് തെരഞ്ഞെടുപ്പ് എന്ന് ബിൽ പാസായതിന് പിന്നാലെ ബോറിസ് ജോൺസൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here