കൊച്ചി മേയറെ മാറ്റുന്നതിലെ അനിശ്ചിതത്വം: പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി കോര്‍പറേഷനിലെ മേയര്‍മാറ്റം വൈകുന്നതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. ഡിസിസി ഓഫീസില്‍ രാവിലെ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം തര്‍ക്കത്തെത്തുടര്‍ന്ന് അലങ്കോലപ്പെട്ടു. കോര്‍പറേഷന്‍ ഭരണത്തില്‍ വീഴ്ചയുണ്ടായെന്ന് മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേയ്ക്ക് പരിഗണിക്കപ്പെടുന്ന ഷൈനി മാത്യുവും പ്രേംകുമാറും 24 നോട് പറഞ്ഞു.
മേയറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയത് ഡിസിസി ഓഫീസില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങ് അലങ്കോലപ്പെടുത്തി. പിന്നാലെ നോര്‍മന്‍ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് അടക്കം ഉള്ള നേതാക്കളെ കാര്യങ്ങള്‍ പലതവണ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതിഷേധിച്ചതെന്ന് നോര്‍മന്‍ ജോസഫ് പ്രതികരിച്ചു.
മേയറെ മാറ്റണമെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. കോര്‍പറേഷനില്‍ നേതൃമാറ്റം വേണമെന്ന് ഡെപ്യൂട്ടി മേയര്‍ പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്ന പ്രേംകുമാര്‍ 24 നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here