Advertisement

‘മഹാ’ ചുഴലിക്കാറ്റ്; കൂടുതല്‍ നാശനഷ്ടം ലക്ഷദ്വീപില്‍; ചിത്രങ്ങള്‍

October 31, 2019
0 minutes Read

അറബിക്കടലില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ലക്ഷദ്വീപില്‍. കല്‍പ്പേനിയിലാണ് ശക്തമായ കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയതെന്ന് ലക്ഷദ്വീപ് സ്വദേശികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഏതാനം ബോട്ടുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ സുരക്ഷിതരാണ്.

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയുമാണ് ലക്ഷദ്വീപില്‍. മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത.

അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും.

എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top