സൗദി സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്

സൗദിയിൽ സ്വദേശിവത്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക്. നാല് വര്‍ഷത്തിനുള്ളില്‍ അര ലക്ഷത്തോളം സൗദികള്‍ക്ക് ജോലി കണ്ടെത്താനാണ് പുതിയ പദ്ധതി. ഇതുസംബന്ധമായ കരാറില്‍ തൊഴില്‍ മന്ത്രാലയം ഒപ്പുവെച്ചു.
2023 ആകുമ്പോഴേക്കും 45,000 സ്വദേശികള്‍ക്ക് പുതുതായി ജോലി കണ്ടെത്താനാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൗദിവത്കരിച്ചും വ്യാപാര മേഖലയില്‍ പരിഷ്കരണ പദ്ധതികള്‍ നടപ്പിലാക്കിയും ഇത് സാധ്യമാക്കാനാണ് തീരുമാനം. മാനവശേഷി വികസന നിധിയുമായി തൊഴില്‍ സഹമന്ത്രി ഇതുസബന്ധമായ കരാറില്‍ ഒപ്പുവെച്ചു.
വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവയുടെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമം അടുത്ത ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. ഇതുവഴി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 11.6 ശതമാനത്തില്‍ നിന്നും 7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് സ്വദേശിവത്കരണ പദ്ധതികള്‍ വഴി ജോലി നഷ്ടപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here