Advertisement

പാലക്കാട്ടെ മാവോയിസ്റ്റ് വധം; സർക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

November 1, 2019
0 minutes Read

പാലക്കാട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ എച്ച് എൽ ദത്തു. സാധാരണ ഇത്തരം കാര്യങ്ങൾ 48 മണിക്കൂറിനുള്ളിൽ അറിയിക്കുന്നതാണ് കീഴ്‌വഴക്കമെന്നും ദത്തു പറഞ്ഞു. അതേസമയം, വാളയാർ പീഡനക്കേസിൽ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും ദത്തു പറഞ്ഞു. എന്നാൽ പുനരന്വേഷണത്തിന് അപേക്ഷ നൽകുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്നും എച്ച് എൽ ദത്തു വ്യക്തമാക്കി.

അതേസമയം കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top