Advertisement

ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു

November 1, 2019
0 minutes Read

ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു. ഈ മാസം 5 വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. ഡൽഹി ഗ്യാസ് ചേമ്പറായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

രാവിലെ ഡൽഹിയിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്. വായു നിലവാര സൂചിക ക്യൂബിക് 426 ആയി. പുക മഞ്ഞ് രൂക്ഷമായതോടെയാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം. മൂടൽമഞ്ഞ് കാരണം തലസ്ഥാന നിവാസികൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.

ഡൽഹി ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ കച്ച കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികൾക്കുള്ള സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു തുടങ്ങി. ഇന്ന് മുതൽ 50 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുമെന്ന കെജ്‌രിവാൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top