Advertisement

തന്നെ മന്ത്രിയാക്കണമെന്ന് കർഷകൻ, അനിൽ കപൂർ മതിയെന്ന് ആരാധകൻ; മഹാരാഷ്ട്രയിൽ മുഖ്യമന്തി ചർച്ച മുറുകുന്നു

November 2, 2019
1 minute Read

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്ത് വന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യ മന്ത്രിയില്ലാതെ വലയുകയാണ് മഹാരാഷ്ട്ര. സർക്കാർ രൂപീകരണം എവിടെ നിന്ന് തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിയും ശിവസേനയും. സാമൂഹ്യ മാധ്യമങ്ങളിലടക്കം മഹാരാഷ്ട്രയിലെ ഈ അനിശ്ചിതാവസ്ഥയോട് പരിഹാസ രൂപേണയുള്ള പ്രതികരണമാണ് നടക്കുന്നത്.

എന്നാൽ, നാഥനില്ല കളരിയില്ലാത്ത സംസ്ഥാനത്തിന് മുഖ്യമന്ത്രിയില്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ ജനങ്ങളും തങ്ങളെ കൊണ്ട് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒരു ആഗ്രഹമാണ് മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ഭാഗത്ത് നിന്നും ഉണ്ടയിരിക്കുന്നത്. മുഖ്യമന്ത്രി ആകണമെന്ന അഗ്രഹം പ്രകടിപ്പിച്ച് ഗവർണർക്കാണ് കർഷകൻ കത്ത് അയച്ചിരിക്കുന്നത്.  മാത്രമല്ല, നിർദേശം മുന്നോട്ടുവെയ്ക്കുന്നതിന്റെ ഭാഗമായി ‘നായിക് ദി റിയൽ ഹീറോ’ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്ത് തിളങ്ങിയ അനിൽ കപൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.

ബീഡിലെ ദഹിവാൽ വാഡ്മൗലി ഗ്രാമത്തിലെ കർഷകൻ ശ്രീകാന്ത് ഗഡാലെയാണ് മഹാരാഷ്ട്ര ഗവർണർക്ക് കത്ത് നൽകിയത്. പ്രകൃതി ദുരന്തം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അവസരം നൽകണമെന്നാണ് ഗഡാലെയുടെ അപേക്ഷ. ബിജെപി സഖ്യം സർക്കാർ രൂപീകരിക്കുന്നത് വരെ തനിക്ക് അവസരം നൽകിയാൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് പരിഹാരം കാണുമെന്നും ഇയാൾ കത്തിൽ പറയുന്നു.

എന്നാൽ, അനിൽ കപൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ് ആരാധകൻ മുന്നോട്ടുവെച്ചത്. വെള്ളിത്തിരയിൽ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി തിളങ്ങിയ അനിൽ കപൂറിന്റെ പ്രകനം ഏറെ കൈയ്യടി നേടിയതാണ്. അതുകൊണ്ടു തന്നെ ഈ അഭിപ്രായത്തോട് എന്തു പറയുന്നു ദേവേന്ദ്ര ഭട്ട് നാവിസ്? ആദിത്യ താക്കറെ? എന്ന ഗുപ്തയുടെ ട്വീറ്റ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അതേസമയം, നായിക് ആയാൽ മതിയെന്ന ആദിത്യ കപൂറിന്റെ മറുപടിയും ഏറെ കൈയ്യടി നേടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top