Advertisement

യുഎപിഎ ചുമത്തിയ സംഭവം; ഉചിതമായ സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് ജി സുധാകരൻ

November 3, 2019
0 minutes Read

പൊലീസ് പ്രവർത്തിക്കുന്നത് സർക്കാർ നയം അനുസരിച്ചെന്ന് മന്ത്രി ജി സുധാകരൻ. തെറ്റ് പറ്റിയപ്പോൾ തിരുത്തിയിട്ടുണ്ട്. യുഎപിഎ വിഷയത്തിൽ ഓരോ മന്ത്രിമാരും പ്രത്യേകം പ്രതികരിക്കേണ്ടതില്ല. കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത പൊലീസ് നടപടി വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതിനിടെ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഐഎം പ്രമേയം പാസാക്കിയിരുന്നു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് പൊലീസ് നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. അലൻ ഷുഹൈബിന്റെയും താഹയുടെയും പേരിൽ യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top