Advertisement

‘ലഘുലേഖ കൈവശംവച്ചതുകൊണ്ട് യുഎപിഎ ചുമത്താൻ സാധിക്കില്ല; ശക്തമായ തെളിവ് വേണം’: യുഎപിഎ അധ്യക്ഷൻ ട്വന്റിഫോറിനോട്

November 3, 2019
0 minutes Read

ലഘുലേഖ കൈവശംവച്ചതുകൊണ്ട് മാത്രം യുഎപിഎ ചുമത്താൻ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥൻ. യുഎപിഎ ചുമത്താൻ ശക്തമായ തെളിവുണ്ടായിരിക്കണമന്നും ഇത് പൊലീസ് ഉറപ്പുവരുത്തണമെന്നും ഗോപിനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഭൂരിഭാഗം യുഎപിഎ കേസുകളിലും തെളിവുണ്ടായിരിക്കില്ല. പല കേസുകളിലും പൊലീസ് തിടുക്കം കാണിക്കാറുണ്ട്. പൊലീസുകാർ കൂടുതൽ ജാഗ്രത കാണിക്കണം. കോഴിക്കോട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ യുഎപിഎ ചുമത്തി എഫ്‌ഐആറിട്ടത് സ്വാഭാവിക നടപടിയാണെന്നും ഗോപിനാഥൻ പറഞ്ഞു. അതേസമയം, നിരോധിക്കപ്പെട്ട സംഘടനയുടെ അംഗമാകുകയോ, അതുമായി ബന്ധപ്പെട്ട ലഘുലേഖകൾ കൈവശംവയ്ക്കുകയോ ചെയ്താൽ അത് കുറ്റകരമാണെന്നും ഗോപിനാഥൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top