Advertisement

ഇന്ന് രണ്ടാം അങ്കം; ഇന്ത്യൻ വനിതകൾക്ക് ജയിച്ചേ തീരൂ

November 3, 2019
0 minutes Read

ഇന്ത്യൻ വനിതകളുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിലെ സാധ്യത നിലനിർത്താൻ ഇന്ന് ജയിച്ചേ തീരൂ. ആദ്യ ഏകദിനം നടന്ന ആൻ്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ തന്നെയാണ് ഇന്നത്തെ മത്സരം. രാത്രി 11 മണിക്കാണ് മത്സരം തുടങ്ങുക.

കഴിഞ്ഞ മത്സരത്തിൽ ഒരു റണ്ണിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് നേടിയത്. സ്റ്റെഫാനി ടെയ്‌ലർ വിൻഡീസിനായി 94 റൺസെടുത്ത് ടോപ്പ് സ്കോററായി. നടാഷ മക്ലീൻ 51 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ പ്രിയ പുനിയയും ജെമീമ റോഡ്രിഗസും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്കൊന്നും മികവ് കാട്ടാനായില്ല. 75 റൺസെടുത്ത പ്രിയ പുനിയയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജെമീമ 41 റൺസെടുത്തു. 50 ഓവറിൽ 224 റൺസിന് ഇന്ത്യയുടെ എല്ലാവരും പുറത്താവുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top