Advertisement

പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിൻ പിടിച്ച് കള്ളൻ; ഫ്ലൈറ്റിൽ പിന്തുടർന്ന് ആളെപ്പിടിച്ച് പൊലീസ്

November 4, 2019
0 minutes Read

പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനിൽ കയറി നാടുവിടാൻ ശ്രമിച്ച കള്ളനെ ഫ്ലൈറ്റിൽ പിന്തുടർന്ന് പൊലീസ് പിടികൂടി. ബെംഗളൂരു പൊലീസാണ് ബുദ്ധിപരമായ നീക്കത്തിലൂടെ കള്ളനെ കുടുക്കിയത്. ബെംഗളുരുവിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് അജ്മീരിലേക്ക് കടന്ന കള്ളനെയാണ് പൊലീസ് തന്ത്രപൂർവം പിടി8കൂടിയത്.

21കാരനായ കുശാൽ സിംഗ് ബെംഗളൂരുവിലുള്ള ഒരു കച്ചവടക്കാരൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. പെട്ടെന്ന് പണക്കാരനാവണമെന്ന് മോഹമുദിച്ചതോടെ വീട്ടിലെ സ്വർണ്ണം മോഷ്ടിച്ച കുശാൽ രാജസ്ഥാനിലെ അജ്മീറിലേക്ക് ട്രെയിൻ കയറി. അജ്മീറിൽ ചെനിറങ്ങിയപ്പോൾ അതാ നിൽക്കുന്നു, ബെംഗളൂരു പൊലീസ്. കുശാലിനെ കാത്തു നിന്ന ബെംഗളൂരു പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുശാൽ ട്രെയിനിൽ അജ്‌മീറിലെത്തിയത് മൂന്നു ദിവസം കൊണ്ടാണ്. എന്നാൽ, വിമാനത്തിൽ യാത്ര ചെയ്ത പൊലീസ് അയാളെത്തും മുൻപേ റെയിൽവേ സ്റ്റേഷനിലെത്തി.

കച്ചവടക്കാരനായ മെഹക് വി പിരഗലിൻ്റെ വീട്ടിൽ ഒക്ടോബർ 27നാണ് ജോലിക്ക് കയറുന്നത്. അന്ന് രാത്രി 7.30ന് വീടു നോക്കാൻ കുശാലിനെ ഏല്പിച്ച കുടുംബം പുറത്തേക്ക് പോയി. തിരികെ 9 മണിക്ക് തിരികെയെത്തുമ്പോൾ വീട്ടിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായി അവർ ശ്രദ്ധിച്ചു. മെഹക് ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.

കുശാലിൻ്റെ കോൾ വിവരങ്ങൾ പരിശോധിച്ച പൊലീസിന് അയാൾ യാത്രയിലാണെന്ന് മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുശാൽ അജ്മീറിലേക്കുള്ള ട്രെയിനിലാണെന്നറിഞ്ഞു. ഉടൻ ഫ്ലൈറ്റിൽ ജയ്പൂർ എത്തിയ ബെംഗളൂരു പൊലീസ് അവിടെ നിന്ന് അജ്മീറിലേക്ക് പോയി. കുശാൽ അജ്മീറിലെത്തിയ ഉടനെ, അവിടെ കാത്തു നിന്ന പൊലീസ് ആളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top