ധോണിയാവാന്‍ ശ്രമിക്കേണ്ട; ഋഷഭ് പന്തിന് ഉപദേശവുമായി ഗില്‍ക്രിസ്റ്റ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. എം എസ് ധോണിയാകാന്‍ നോക്കേണ്ടെന്നും പരിശ്രമങ്ങള്‍ നടത്തി സാധ്യമാകുന്നതില്‍വച്ച് മികച്ച ഋഷഭ് പന്താകാന്‍ ശ്രമിച്ചാല്‍ മതിയെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റിട്വന്റിയിലെ പിഴവുകളുടെ പേരില്‍ ഋഷഭ് പന്ത് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് പിന്തുണയുമായി ഗില്‍ക്രിസ്റ്റ് എത്തിയിരിക്കുന്നത്. ബാറ്റിംഗിന്റെയും വിക്കറ്റ് കീപ്പിംഗിന്റെയും പേരില്‍ നിരവധി പഴികള്‍ ഋഷഭ് പന്ത് നേരിടുന്നുണ്ട്. ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളോട് ഗില്‍ക്രിസ്റ്റ് പറയുന്നു.
ഇന്ത്യന്‍ ആരാധകര്‍ പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നതാണ് പ്രശ്‌നമെന്നു തോന്നുന്നു. വളരെ മികച്ച നിലവാരത്തില്‍ കളിക്കുന്ന താരമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ധോണിയില്‍ നിന്ന് പഠിച്ച് ധോണിയാകാന്‍ ശ്രമിക്കാതെ മികച്ച ഋഷഭ് പന്താകാന്‍ ശ്രമിക്കണം എന്നതാണ് നല്‍കാനുള്ള ഉപദേശം എന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here