Advertisement

‌അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾ മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാണെന്ന് പൊലീസ് എഫ്ഐആർ

November 5, 2019
0 minutes Read

കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾ മാവോയിസ്റ് സംഘടനയിൽ അംഗങ്ങളാണെന്ന് പോലീസ് എഫ് ഐ ആർ. ഇരുവരുടെയും കൈയിൽ നിന്നും തെളിവുകൾ ലഭിച്ചതായും എഫ് ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.

പിടിയിലായ വിദ്യാർത്ഥികൾ മാവോയിസ്റ് ബന്ധം സമ്മതിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
ഈ മാസം ഒന്നിന് വൈകിട്ട് ആറരയോടെ പന്തീരങ്കാവ് എസ് ഐ യും സംഘവും പട്രോളിംഗ് നടതുന്നതിനിടയിൽ പാറമ്മലിൽ എത്തിയപ്പോഴാണ് മൂന്നു പേരെ ഇരുട്ടിൽ സംശയയസ്പദമായ സാഹചര്യത്തിൽ കണ്ടത്. പോലീസ് വാഹനം നിർത്തിയതോടെ ഇവരിൽ ഒരാൾ ഓടി രക്ഷപെട്ടതായും എഫ്ഐആറിൽ പറയുന്നു.

പോലീസ് പിടികൂടിയ അലന്റെ ബാഗ് തുറന്നു പരിശോധിച്ചപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖ കണ്ടെത്തി. മാവോയിസ്റ് വേട്ടക്കെതിരെ രംഗത്തെത്തുക എന്ന തലക്കെട്ടോടെ നോട്ടീസും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നുണ്ട്. കസ്റ്റഡിയിൽ എടുത്ത അലന്റെയും, താഹയുടെയും അറസ്റ് ഏഴുമണിയോടെ രേഖപ്പെടുത്തി. തുടർന്ന് ഇവരുടെ പേരിൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതായും എഫ്ഐആറിലുണ്ട്. അതിനിടെ അലനെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ് രംഗത്തെത്തി.

നിരോധിത സംഘടന പ്രവർത്തകർക്കൊപ്പം അലൻ നിൽക്കുന്ന ചിത്രങ്ങളാണ് ഇതെന്ന് പൊലീസ് ഭാഷ്യം. തെളിവുകൾ ഡിജിപിക്ക് കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top