Advertisement

പോക്‌സോ കേസുകളിൽ പുതിയ സമിതി; ആറ് വകുപ്പ് സെക്രട്ടറിമാർ അംഗങ്ങൾ

November 5, 2019
1 minute Read

പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ പുതിയ സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ അംഗങ്ങളായിരിക്കും.

പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൂടുതൽ പോക്‌സോ കോടതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികൾ വരുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനഃശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. ഇതിനായി കൗൺസിലർമാർക്ക് പരിശീലനം നൽകണം. രണ്ടു മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും യോഗത്തിൽ തീരുമാനമായി. സ്‌കൂൾ പരിസരത്ത് ലഹരി വസ്തുക്കളുടെ വിൽപന കർശനമായി തടയണമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. പൊലീസ്, എക്‌സൈസ് വകുപ്പുകൾ ഇക്കാര്യത്തിൽ കർക്കശമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top