ശബരിമല; ലേലം ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഏറ്റെടുക്കും: പദ്മകുമാര്‍

ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. നാളികേരം കേരാഫെഡും, നിലയ്ക്കല്‍ ടോള്‍ പിരിവ് ദേവസ്വം ബോര്‍ഡും ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
കരാറുകാരുടെ സമ്മര്‍ദത്തിന് ബോര്‍ഡോ സര്‍ക്കാരോ വഴങ്ങില്ല. അമ്പലപ്പുഴ പാല്‍ പായസത്തിന്റെ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ടിന്നിനുതാഴെ പേരിനൊപ്പം ഗോപാല കഷായം എന്ന പേര് കൂടി ചേര്‍ക്കുകയാണ് ചെയ്തതെന്നും പദ്മകുമാര്‍ പറഞ്ഞു.
നാളികേരം ഉള്‍പ്പെടയുള്ളവയുടെ ലേലം എടുക്കാന്‍ ആളില്ലെന്നുള്ളതല്ല പ്രശ്‌നം. ശബരിമലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ മുതലെടുത്തുകൊണ്ട് കരാര്‍ തുക കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അങ്ങനെയൊരു അവസ്ഥ വരികയാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾ ഇടപെട്ട് ശബരിമല മണ്ഡലകാലം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിന് തയാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here