മകളുടെ പ്രണയ വിവാഹം; നിരാശയിൽ കൂട്ട ആത്മഹത്യ ചെയ്ത് കുടുംബം

തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചതിനെത്തുടർന്ന് ഭാര്യയെയും മകനെയും കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. ഭാര്യയും മകനും ഒപ്പമുണ്ടായിരുന്ന കാർ കനാലിലേക്ക് ഓടിച്ചാണ് ഇയാൾ കൃത്യം നടത്തിയത്.
പഞ്ചാബിലെ ഫത്തേഹാബാദിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 40കാരനായ നിരഞ്ജന്‍ ദാസ് എന്ന യുവാവാണ് ഭാര്യ നീലം(38) ഇവരുടെ 11 വയസ്സുകാരനായ മകന്‍ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടോടെ ഫത്തേഹാബാദിലെ റോഞ്ചാവാലിയിലുള്ള കനാലിലേക്ക് ഇയാൾ കാർ ഓടിക്കുകയായിരുന്നു.
പഴയ കാറുകൾ വാങ്ങി മറിച്ചു വിൽക്കുന്ന ബിസിനസായിരുന്നു നിരഞ്ജന്. രണ്ട് മക്കൾക്കും ഭാര്യക്കും ഒപ്പമായിരുന്നു ഇയാളുടെ താമസം. അടുത്തിടെ ഇയാളുടെ മകൾ രജനി തങ്ങൾക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചിരുന്നു. അതേത്തുടർന്ന് കുടുംബം ദുഖത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവരെ കാണാതായതാണ്. ബന്ധുക്കൾ നൽകിയ മിസ്സിംഗ് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കനാലിലേക്ക് കാർ വീണിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷനത്തിൽ മൃതദേഹം കനാലില്‍ നിന്ന് പുറത്തെടുത്തതായി പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here