കോടതിയിലെ സംഘര്‍ഷം: അഭിഭാഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍

ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ അഭിഭാഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഇന്ന് പൊലീസ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കും. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് അഭിഭാഷകര്‍ക്കും 15 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കേസ് പരിഗണിച്ച ഹൈക്കോടതി പരുക്കേറ്റ അഭിഭാഷകര്‍ക്കുമാത്രം നഷ്ടപരിഹാരം അനുവദിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്നലെ പൊലീസ് ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സമരം ചെയ്തത്.
സമരം അവസാനിപ്പിക്കാന്‍ നല്‍കിയ ഉറപ്പിന്റെ ഭാഗമായാണ് ഇന്ന് ഡല്‍ഹി പൊലീസ് വിധിക്കെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. അഭിഭാഷകര്‍ കുറ്റക്കാരണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും പൊലീസുകാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. അതേസമയം പൊലീസുകാരുടെ സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here