കേരളത്തിൽ ജാതിവാലുകൾ തിരികെ വരുന്നു : മുഖ്യമന്ത്രി

കേരളത്തിൽ ജാതിവാലുകൾ തിരികെ വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ഫലമായാണ് പുരോഗമന കേരളം രൂപപ്പെട്ടത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി, അറിയപ്പെടുന്ന പലരും ജാതി വാലുകൾ മുറിച്ചു കളഞ്ഞിരുന്നു. എന്നാൽ ജാതിവാലില്ലാത്ത അത്തരം ആളുടെ കുട്ടിക്കും പേരക്കുട്ടിക്കും വാല് ചേർത്ത പേര് വന്നു തുടങ്ങിയെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിലോമ ശക്തികൾ അവരുടെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നതായും ഒരുതരത്തിലും പൊതുസമൂഹത്തിന് ചേരാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് അക്കൂട്ടർക്ക് മടിയില്ലാതായി മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരള ഗ്രന്ഥശാല സംഘം, പ്ലാറ്റിനം ജൂബിലി ആഘോഷംതിരുവനന്തപുരത്ത്ഉദ്ഘാനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഗ്രന്ഥശാല പ്രവർത്തകരുടെ മുൻ തലമുറ നടത്തിയ പ്രവർത്തനങ്ങൾ അതേപടി തുടരാനായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here