Advertisement

അടിയന്തരാവസ്ഥ കാലത്തേക്കാള്‍ വലിയ മനുഷ്യാവകാശ ധ്വംസനമാണ് ഇപ്പോള്‍ നടക്കുന്നത്: വര്‍ഗീസ് വട്ടേക്കാട്ടില്‍

November 7, 2019
0 minutes Read

അടിയന്തരാവസ്ഥ കാലത്തേക്കാള്‍ വലിയ മനുഷ്യാവകാശ ധ്വംസനമാണ് മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ നക്‌സല്‍ പ്രവര്‍ത്തകന്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍. കേരളത്തിനു പുറത്തുവച്ച് പിടിയിലായതിനാണ് രൂപേഷ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ജീവനോടെയിരിക്കുന്നതെന്നും കേരളത്തില്‍ പിടിയിലാകുന്ന മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്ന രീതി ഇടതുസര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് നക്‌സല്‍ നേതാക്കള്‍ക്കൊപ്പം ജയില്‍ വാസം അനുവഭിക്കുകയും പീഡനം ഏറ്റുവാങ്ങുകയും ചെയ്ത വര്‍ഗീസ് വട്ടേക്കാട്ടില്‍ ഇന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനാണ്. മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ സമീപകാലത്ത് കേരളത്തില്‍ ഏഴുപേരെ വെടിവെച്ചുകൊന്ന നടപടി അടിയന്തരാവസ്ഥ കാലത്തെ പീഡനങ്ങളോട് പോലും തുലനം ചെയ്യാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിനു പുറത്തുവച്ച് പിടിക്കപ്പെട്ടതിനാല്‍ മാത്രമാണ് രൂപേഷ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വാദം കോടതിയില്‍ പറയാനായത്. എന്നാല്‍ കേരളത്തില്‍ പിടിയിലാകുന്നവരെ വെടിവച്ചുകൊല്ലുന്ന രീതി തുടരുന്നുവെന്നാണ് മഞ്ചക്കണ്ടി സംഭവം തെളിയിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരും പിണറായി വിജയന്‍ സര്‍ക്കാരും മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തില്‍ ഒരെ നിലപാട് തുടരുന്നുവെന്നും വര്‍ഗീസ് വട്ടേക്കാട്ട് കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top