കൊച്ചിയിലെ വെള്ളക്കെട്ട്; യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണമെന്ന് ഹൈക്കോടതി. ഇതിനായുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. അതേ സമയം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍മസമിതി രൂപീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. കര്‍മസമിതിയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ കൂടി ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ പ്രത്യേക ദൗത്യ സംഘം വേണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ട് വിഷയത്തില്‍ രൂക്ഷ വിമര്‍ശനമായിരുന്നു നഗരസഭയ്ക്കെതിരെ ഹൈക്കോടതി നടത്തിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദൗത്യ സംഘം രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here