വിരാടിനെ ചില സമയങ്ങളില്‍ വികാരങ്ങള്‍ ഹൈജാക്ക് ചെയ്യും: സെമണ്‍ ടൗഫല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ചില സമയങ്ങളില്‍ വികാരങ്ങള്‍ നയിക്കുമെന്ന്
അഞ്ച് തവണ ഐസിസിയുടെ അമ്പയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ സൈമണ്‍ ടൗഫല്‍.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയെ നിരവധി തവണ കണ്ടിട്ടുണ്ട്. ചില സമയങ്ങളില്‍ തീഷ്ണമായ വികാരങ്ങളുള്ളയാളാണ് കോലി. വികാരങ്ങള്‍ കോലിയെ ചില സമയങ്ങളില്‍ കീഴ്‌പ്പെടുത്തും. ഇപ്പോള്‍ കളിക്കളത്തില്‍ വിരാട് സ്വയം മനസിലാക്കിയാണ് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
1999- 2012 കാലഘട്ടത്തില്‍ ലോകത്തിലെ മികച്ച അമ്പയര്‍മാരില്‍ ഒരാളായിരുന്നു ടൗഫല്‍. ഫൈന്റിംഗ് ദ ഗ്യാപ് എന്ന തന്റെ പുസ്തകത്തിലാണ് വിരാടിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. തന്റെ സ്വന്തം ശൈലിയില്‍ വിരാട് കംഫര്‍ട്ടബിളാണ്. അത് കൂടുതല്‍ ആധികാരികമായ രീതിയില്‍ നേതൃത്വം നല്‍കുന്നതിന് വിരാടിനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here