Advertisement

ഓഗ്ബച്ചെ ബെഞ്ചിൽ; ഒഡീഷക്കെതിരെ സർപ്രൈസ് ഇലവനുമായി ബ്ലാസ്റ്റേഴ്സ്

November 8, 2019
1 minute Read

ഐഎസ്എല്ലിലെ 18ആം മത്സരത്തിൽ സർപ്രൈസ് ഇലവനുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പരിക്കേറ്റ സെൻ്റർ ബാക്ക് ജിയാനി സുയിവെർലൂണിനു പകരം രാജു ഗെയ്ക്ക്‌വാദും മുന്നേറ്റ നിരയിൽ ക്യാപ്റ്റൻ ബാര്‍തൊലൊമ്യൂ ഓഗ്ബച്ചെക്ക് പകരം മെസ്സി ബൗളിയും കളിക്കും.

ആദ്യ ഇലവനിൽ നാല് മലയാളികളുണ്ട്. രാഹുൽ കെപി, സഹൽ അബ്ദുൽ സമദ്, പി പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യമായി മധ്യനിരയിൽ അണിനിരകുക. മെസ്സി ബൗളിയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 എന്ന ഫോർമേഷനിലാണ് ആതിഥേയർ ഇറങ്ങുക. സൂയിവെർലൂണിനു പകരം രാജു എത്തിയെന്നതു മാത്രമാണ് പ്രതിരോധത്തിലെ പുതുമ. ജെസ്സെൽ കാർനേറോ, മുഹമ്മദ് റാകിപ്, ജെയ്രോ റോഡ്രിഗസ് എന്നിവരാണ് പ്രതിരോധത്തിലെ മറ്റു താരങ്ങൾ. മുസ്തഫ നിങും സെർജിയോ സിഡോഞ്ചയും പതിവു പോലെ ഡിഫൻസീവ്വ് മിഡ്‌ഫീൽഡർമാരാവും. ടിപി രഹനേഷാണ് ഗോളി.

ഒഡീഷ എഫ്സിയാവട്ടെ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ മുംബൈയെ രണ്ടിനെതിരെ നാലു ഗോലുകൾക്ക് തകർത്ത ഒഡീഷ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം വിജയവഴിയിലെത്തിയ അവർ അത് തുടരാനുള്ള ശ്രമത്തിലാണ്. അതേ സമയം, മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ എടികെയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ഒഡീഷക്കെതിരെ വിജയിച്ച് നില മെച്ചപ്പെടുത്താനാവും ആതിഥേയരുടെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top