Advertisement

മലപ്പുറത്ത് കവർച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു

November 8, 2019
0 minutes Read

മലപ്പുറത്ത് രണ്ടത്താണി കാടാമ്പുഴയിൽ ദേശീയപാതക്കടുത്ത് തുണിക്കടക്ക് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഇരുനിലകളിലായി പ്രവർത്തിക്കുന്ന മലേഷ്യ ടെക്സ്റ്റയിൽസിന്റെ താഴെ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. സിസി ടിവി ക്യാമറകളും കത്തി നശിച്ച നിലയിലാണ്.

ഷോപ്പിന്റെ ചുമർ കുത്തിപ്പൊളിച്ചിട്ടുണ്ട്. കവർച്ചക്ക് ശേഷം തീയിട്ടതാണെന്നാണ് സൂചന. രണ്ടത്താണി സ്വദേശിയായ മൂർക്കത്ത് സലീമിന്റേതാണ് സ്ഥാപനം. തിരൂരിൽ നിന്ന് രണ്ട് അഗ്‌നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കാടാന്വുഴ പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top