വിഎ ശ്രീകുമാറിനെതിരായ പരാതിയിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകൻ വി എ ശ്രീകുമാറിനെതിരെ മഞ്ജുവാര്യർ നൽകിയ പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂർ നീണ്ട മൊഴി രേഖപ്പെടുപ്പെടുത്തിയത്.
നേരത്തെ കേസിൽ സാക്ഷികളുടെ മൊഴി എടുക്കൽ പൂർത്തിയാക്കിയിരുന്നു. ഒടിയൻ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുപ്പാണ് പൂർത്തിയാക്കിയത്.
മഞ്ജുവാര്യർക്ക് അനുകൂലമായാണ് സാക്ഷി മൊഴികൾ എന്നാണ് സൂചന.
സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സംവിധായകൻ ശ്രീകുമാർ മേനൊനെ ഉടൻ തന്നെ ചോദ്യം ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here