അയോധ്യാ കേസ്; സുപ്രിംകോടതി വിധിയെ ബഹുമാനിക്കുന്നു: രമേശ് ചെന്നിത്തല

അയോധ്യാ കേസിലെ സുപ്രിംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇപ്പോള്‍ പ്രമുഖ്യം കൊടുക്കേണ്ടത് സമാധാനത്തിനും ശാന്തിക്കുമാണ്. ഇതിന്റെ പേരില്‍ സമൂഹത്തില്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും വളര്‍ത്തുന്ന ഒരു നടപടിയോടും കോണ്‍ഗ്രസിന് യോജിപ്പില്ല. എല്ലാവരും ഇക്കാര്യത്തില്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ചെക്ക് പോസ്റ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അടക്കം ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ലെന്നും, സര്‍ക്കാര്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് ജാഗ്രതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here