Advertisement

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച് ഗവർണർ

November 9, 2019
0 minutes Read

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബിജെപി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

സംസ്ഥാനത്തെ നിലവിലെ സർക്കാരിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്.
288 അംഗ നിയമസഭയിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്. മുഖ്യമന്ത്രിപദത്തിലടക്കം ശിവസേനയുമായി യോജിപ്പിലെത്താൻ സാധിക്കാത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ്. 56 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്.

ഭരണത്തിൽ ഒരേ അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ശിവസേനയെ രൂക്ഷമായി വിമർശിച്ചാണ് ഫഡ്‌നവിസ് രാജിവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top