തിരുത്തല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ച് മരട് ഫ്‌ളാറ്റ് ഉടമകള്‍

തിരുത്തല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇമെയില്‍ അയച്ച് മരട് ഫ്‌ളാറ്റ് ഉടമകള്‍. പൊളിക്കുന്നതിന് മുന്‍പ് തിരുത്തല്‍ ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്നാണ് ആവശ്യം. ഗോള്‍ഡന്‍ കായലോരത്തിലെ ഫ്‌ളാറ്റ് ഉടമകളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഇമെയില്‍ അയച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് അടക്കം എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഫ്‌ളാറ്റ് ഉടമകള്‍ നീക്കം തുടങ്ങി. കോടതി ഉത്തരവിന് വിരുദ്ധമായി ടെക്‌നിക്കല്‍ സമിതി രൂപീകരിച്ചെന്നും ഫ്‌ളാറ്റ് ഉടമകള്‍ അടക്കമുള്ളവരെ കേട്ടില്ലെന്നുമാണ് വാദം. കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെ സമീപിച്ചുവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഫ്‌ളാറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, എജി ആവശ്യം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നില്ല. തീരുമാനമെടുക്കാന്‍ എജിക്ക് നിര്‍ദേശം നല്‍കണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ എജിയുടെ അനുമതി അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here