Advertisement

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ പടക്കം പൊട്ടിച്ചു; ഒരാൾ പിടിയിൽ

November 9, 2019
1 minute Read

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ശ്രീനാരായണപുരത്ത് റോഡിൽ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ ബൈക്കിലെത്തിയവരാണ് റോഡിൽ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പടിഞ്ഞാറെ വെമ്പല്ലൂർ കോളനിപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ റോഡിൽ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളെ മതിലകം പൊലീസ് പിടികൂടിയിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തിൽ ആഹ്ലാദപ്രകടനങ്ങളോ മതസ്പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Read Also : ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’; ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ പൊലീസ് പിടിയിൽ

നേരത്തെ അയോധ്യാ വിധി വരുന്നതിന് മുമ്പ് ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അമ്പത്തിയാറുകാരൻ മഹാരാഷ്ട്രയിൽ പൊലീസ് പിടിയിലായിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഐപിസിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top