അയോധ്യാ വിധി അദ്വാനിക്കുള്ള ആദരമെന്ന് ഉമാ ഭാരതി

സുപ്രീം കോടതിയുടെ അയോധ്യാ വിധിയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഉമാ ഭാരതി. വിധി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്കുള്ള ആദരമാണെന്ന് അവർ പറഞ്ഞു. സുപ്രീം കോടതിയുടേത് പരിശുദ്ധമായ വിധിയാണെന്നും അവർ അഭിപ്രായപ്പെട്ടു.
“സുപ്രീം കോടതിയുടെ പരിശുദ്ധമായ വിധിയെ സ്വാഗതം ചെയ്യുന്നു. വിധി അയോധ്യക്ക് വേണ്ടി ജീവന്‍ നല്‍കിയവര്‍ക്കുള്ള ആദരമാണ്. അദ്വാനിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചത്, ഇത് അദ്ദേഹത്തിനുള്ള ആദരമാണ്- ഉമാഭാരതി പറഞ്ഞു.
അതേസമയം, വിധി തിരിച്ചടിയായത് ബിജെപിക്കാണെന്നാണ് കോൺഗ്രസിൻ്റെ വാദം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. തങ്ങൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്ന് സുർജേവാല പറഞ്ഞു.
തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here