ഭൗതികദേഹം സെമിത്തേരിയിൽ മറവ് ചെയ്യാൻ ഇടവക വികാരി പണം വാങ്ങി സൗകര്യമൊരുക്കി; ആരോപണം

ഭൗതികദേഹം സെമിത്തേരിയിൽ മറവ് ചെയ്യാൻ ഇടവക വികാരി പണം വാങ്ങി സൗകര്യമൊരുക്കിയെന്ന് പരാതി.മറ്റൊരു ഇടവകാംഗത്തിന്റെ ഭൗതിക ദേഹംതിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ പണം വാങ്ങി ഇടവക വികാരി സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ക്രമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ഇടവക വികാരി ഫാദർ നിക്കോളാസ് പറഞ്ഞു.
പത്ത് വർഷം മുമ്പ് മരണപ്പെട്ട വെട്ടുകാട് ഇടവാകാംഗം മിഥുൻ മാർക്കോസിന്റ ഭൗതികദേഹം പാളയം പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ സംസ്‌കരിച്ചതാണ് പ്രതിഷേധത്തിന് കാരണം.പാളയം പള്ളിയിലെ സെമിത്തേരി മൂന്ന് ലക്ഷം രൂപയ്ക്കാണ് മറ്റൊരു ഇടവകയിലെ കുടുംബത്തിന് വികാരി നൽകിയതെന്നും ആരും അറിയാതെ രാത്രിയിൽ ഭൗതിക ദേഹം മറവ് ചെയ്‌തെന്നുമാണ് ആരോപണം.
വിശ്വാസികൾ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്ന് ബിഷപ്പ് ഹൗസിൽ നിന്ന് പ്രതിനിധി അനുനയ ചർച്ചയ്ക്കായെത്തി. ചർച്ചയിലും വിശ്വാസികൾ ഒച്ചപ്പാടുണ്ടാക്കിയത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. ഒരാഴ്ചക്കുള്ളിൽ ഭൗതിക ദേഹം പാറ്റൂർ സെമിത്തേരിയിൽ നിന്ന്മാറ്റാമെന്ന് ചർച്ചയിൽ തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here