Advertisement

ഇന്ത്യാ- ബംഗ്ലാദേശ് മൂന്നാം ട്വന്റി ട്വന്റി മത്സരം ഇന്ന്

November 10, 2019
1 minute Read

ഇന്ത്യാ- ബംഗ്ലാദേശ് മൂന്നാം ട്വന്റി ട്വന്റി മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കും. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. പേസ് നിരയിലെ പ്രശ്‌നങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ആശങ്ക ഉയര്‍ത്തുന്നത്. ഖലീല്‍ അഹമ്മദ് റണ്‍സ് വഴങ്ങുന്നതിനാല്‍ ഷാര്‍ദുല്‍ ഠാക്കൂറിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. അപ്പോഴും ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്ക് സാധ്യതയില്ല. അതിനാല്‍ തന്നെ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല.

സ്പിന്നര്‍മാരെ തുണയ്ക്കുന്ന പതിവാണ് നാഗ്പൂരിന്. ബാറ്റിംഗിന് അനുകൂലമെങ്കിലും പടുകൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്‌കോര്‍ നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുന്നതിനാകും ടീമുകള്‍ ശ്രമിക്കുക. ബംഗ്ലാദേശ് ടീമിലും മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ലെന്നാണ് വിവരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top