എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം; പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു

ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.
സംഭവമുണ്ടായ ശ്രീകാര്യം സിഇടിയിൽ കമ്മീഷൻ സന്ദർശനം നടത്തി.
ഇന്നലെ രാത്രി 10.30 ഓടെയാണ് സിഇടിയിലെ സിവിൽ എഞ്ചിനീയറിംഗ് ബ്ലോക്കിലെ കുളിമുറിയിൽ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ രതീഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
രതീഷിന് നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മാതൃസഹോദരിയുടെ ഒപ്പമായിരുന്നു രതീഷ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് രതീഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here