വി പി സാനു വിവാഹിതനാകുന്നു

എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വി പി സാനു വിവാഹിതനാകുന്നു. സാനു തന്നെയാണ് വിവാഹിതനാകുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ എം ദാസാണ് വധു. മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ ഡിസംബർ 30 ന് വിവാഹ സത്ക്കാരം നടക്കും.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി വി പി സാനു മത്സരിച്ചിരുന്നു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു എതിരാളി. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു സാനു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here