അനസ് എടത്തൊടികയുടെ മാതാവ് നിര്യാതയായി

ദേശീയ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60) നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഏഷ്യാ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സെൻ്റർ ബാക്ക് താരം പരിശീലകൻ ഇഗോർ സ്റ്റിമാചിൻ്റെ അഭ്യർത്ഥന മാനിച്ച് വീണ്ടും കളിക്കളത്തിലിറങ്ങിയിരുന്നു. ഇൻ്റർ കോണ്ടിനൻ്റൽ കപ്പിൽ ടീമിലെത്തിയ അദ്ദേഹം പിന്നീട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലും കളിച്ചു.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച അനസ് ഇത്തവണ എടികെക്കൊപ്പമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here