Advertisement

ലതാ മങ്കേഷ്‌ക്കർ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

November 12, 2019
1 minute Read

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌ക്കർ ആശുപത്രിയിൽ. കടുത്ത ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ലതാ മങ്കേഷ്‌ക്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലതാ മങ്കേഷ്‌ക്കറുടെ നില ഗുരുതരമാണെങ്കിലും തിരിച്ചുവരവിന്റ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഫിസീഷ്യനും സീനിയർ മെഡിക്കൽ അഡൈ്വസറുമായ ഡോ. ഫറൂഖ് ഉദ്വലിയയുടെ ചികിത്സയിലാണ് ലതാ മങ്കേഷ്‌ക്കറുള്ളത്. ലതാജി മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുണ്ടെന്നാണ് ആശുപത്രിയിലെ പൊതുജനസമ്പർക്ക വിഭാഗം ജീവനക്കാർ അറിയിച്ചത്.

സെപ്തംബർ 28 നായിരുന്നു ലതാ മങ്കേഷ്‌ക്കറിന്റെ 90-ാം പിറന്നാൾ. 2004 ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘വീർ സാര’യിലാണ് ലതാ മങ്കേഷ്‌ക്കർ അവസാനമായി പാടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top