Advertisement

പ്ലാസ്റ്റിക്ക് തരൂ ഭക്ഷണം തരാം; മാലിന്യ സംസ്‌കരണത്തില്‍ ഇത് ‘മലപ്പുറം മോഡല്‍’

November 13, 2019
1 minute Read

പ്ലാസ്റ്റിക്ക് പെറുക്കി നഗരസഭയിലെത്തിച്ചാല്‍ സൗജന്യമായി ഉച്ചയൂണ്‍ കഴിച്ച് മടങ്ങാം. മലപ്പുറം നഗരസഭയാണ് ഈ പുതുമ നിറഞ്ഞ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് പ്ലാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ച മലപ്പുറം നഗരസഭ കൗണ്‍സിലിന് പുതിയ ബുദ്ധി ഉപദേശിച്ചത്.
ഈ മാസം 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്ലാസ്റ്റിക്കുമായെത്തി ജില്ലാ കളക്ടര്‍ ആദ്യ ഭക്ഷണപ്പൊതി ഏറ്റുവാങ്ങുന്നതോടെ പദ്ധതിക്ക് തുടക്കമാവും. ‘പ്ലാസ്റ്റിക്ക് തരൂ ഭക്ഷണം തരാം’ എന്നാണ് പദ്ധതിയുടെ പേര്.

Read More:കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് പഠനം

ആര്‍ക്കും പ്ലാസ്റ്റിക്ക് എത്തിച്ച് ഉച്ചയൂണ്‍ കരസ്ഥമാക്കാം. വീടുകളില്‍ നിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന മുഖേന നഗരസഭ ശേഖരിക്കുന്നുണ്ട്. നഗരസഭാ ഓഫീസ് പരിസരത്ത് സ്ഥാപിച്ച ‘ഖനി’ യില്‍ വച്ച് റീസൈക്കിള്‍ ചെയ്യുന്ന പ്ലാസ്റ്റിക്ക് റോഡ് പണിക്കും മറ്റുമായി ക്ലീന്‍ കേരള കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്യുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രശംസ പിടിച്ചു പറ്റിയ ഖനി സന്ദര്‍ശിക്കാന്‍ വിവിധ തദ്ദേശ സഭ പ്രതിനിധികളും ഹരിത കര്‍മ്മസേനാ അംഗങ്ങളും മലപ്പുറം നഗരസഭയിലെത്തുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് ദേശീയ പുരസ്‌ക്കാരങ്ങളും നഗരസഭയെ തേടിയെത്തിയിട്ടുണ്ട്. പദ്ധതി തുടങ്ങും മുമ്പു തന്നെ വന്‍ സ്വീകാര്യതയാണ് നവമാധ്യങ്ങളില്‍ ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top