ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അധികാര സ്ഥലമല്ല; വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രിംകോടതി

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രിംകോടതി. ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അധികാര സ്ഥലമല്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മൂന്നംഗങ്ങൾ അനുകൂലിച്ചപ്പോൾ വിധിയെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു.
അതേസമയം, സ്വകാര്യതയും രഹസ്യാത്മകതയുമുള്ള വിവരങ്ങൾ പരിശോധിച്ച ശേഷം നൽകിയാൽ മതിയെന്നും സുപ്രിംകോടതി നിർദേശിച്ചു.
ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് സുപ്രിംകോടതിയിൽ അപ്പീൽ ഹർജി നൽകിയത്.
സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട ഹർജിയിലായിരുന്നു 2010ലെ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും ‘പബ്ലിക് അതോറിറ്റി’യാണെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ പ്രവർത്തകനായ എസ് സി അഗർവാളാണ് ആവശ്യപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here