സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക് പറക്കുന്നു. ഈ മാസം 24 മുതൽ ഡിസംബർ 4 വരെയാണ് ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലേക്ക് സംഘം യാത്ര ചെയ്യുക. നിക്ഷേപകരെ ആകർഷിക്കലാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു.
പ്രളയക്കെടുതിക്ക് ശേഷം സഹായം തേടിയുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്രക്ക് കേന്ദ്രം വിലക്കു കൽപ്പിച്ചിരുന്നു. മുഖ്യമന്ത്രിയാകട്ടെ പിന്നീട് പല തവണ വിദേശയാത്ര നടത്തി.
നിക്ഷേപകരെ ആകർഷിക്കലാണ് ജപ്പാൻ, കൊറിയ യാത്രയുടെ ലക്ഷ്യമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിക്ക് പുറമേ വ്യവസായ മന്ത്രി ഇപി ജയരാജൻ, ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ എന്നിവർ വിദേശ യാത്രാ സംഘത്തിലുണ്ട്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും യുഎഇയിലും മേയ് മാസത്തിൽ മുഖ്യമന്ത്രി യൂറോപ്യലും പര്യടനം നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here