ജിയോ 149 രൂപയുടെ ഡേറ്റാ പ്ലാൻ പരിഷ്‌കരിക്കുന്നു; കാലാവധി ഇനി 24 ദിവസത്തേക്ക് മാത്രം

പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 149 രൂപയുടെ ഡേറ്റാ പ്ലാൻ പരിഷ്‌കരിക്കുന്നു. പുതുക്കിയ പ്ലാൻ പ്രകാരം 149 രൂപയുടെ പ്ലാൻ കാലാവധി 28 ദിവസം എന്നത് 24 ദിവസമായാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, 42 ജിബി ഡേറ്റാ എന്നത് 36 ജിബിയായും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 149 രൂപയുടെ പ്ലാൻ ഓൾ-ഇൻ-വൺ ഇന്ത്യ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 333, 444 എന്നീ പ്ലാനുകളും ഈ വിഭാഗത്തിൽപ്പെടും.
എന്നാൽ, 149 ന്റെ ഡേറ്റാപ്ലാനിനൊപ്പം മറ്റ് ടെലികോംനെറ്റ് വർക്കുകളിലേക്ക് 300 മിനുട്ട് സൗജന്യവും ലഭിക്കും. അതേസമയം, ജിയോയുടെ 198 രൂപയുടെ ഡേറ്റാ പ്ലാൻ പ്രകാരം 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം 56 ജിബി ഡേറ്റാ സൗജന്യമാണ്. 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കും.
മറ്റ് ടെലികോം നെറ്റ് വർക്കുകളിലേക്കുള്ള സൗജന്യ കോളിംഗ് നിർത്തലാക്കി എന്ന പ്രഖ്യാപനത്തിനു ശേഷമാണ് പുതുക്കിയ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here