Advertisement

ഫാത്തിമ ലത്തീഫിന്റെ മരണം; കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

November 15, 2019
1 minute Read

ഐഐടി വിദ്യാർത്ഥിനി ഫാത്തിമ  ലത്തീഫിന്റെ മരണം സിബിഐ ഉദ്യോഗസ്ഥർ ഉൾപ്പെട്ട
സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം  അന്വേഷിക്കും. സിറ്റി പൊലീസ് കമ്മീഷ്ണർ സികെ വിശ്വനാഥ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്തത്.

ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ കെ വിശ്വനാഥൻ ഇന്നലെ ഐഐടിയിൽ നേരിട്ടെത്തി ഡയറക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. വിശദമായ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കേസ് സിബിഐ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം സെൻട്രൽ സിഐഡി സംഘം അന്വേഷി്ക്കുന്നത്.

Read Also : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സുതാര്യമായ അന്വേഷണമാവശ്യപ്പെട്ട് എംകെ സ്റ്റാലിൻ

അന്വേഷണസംഘം ഇന്ന് പ്രാഥമിക തെളിവുകൾ ശേഖരിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കുറ്റാരോപിതനായ അധ്യാപകൻ സുദർശന് നോട്ടീസ് നൽകും.

അതേസമയം ആഭ്യന്തര കമ്മീഷൻ പോലും രൂപീകരിക്കാത്ത ഐഐടി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഫാത്തിമയുടെ മാതാപിതാക്കൾ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top