തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ വാസു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ വാസുവും ബോർഡ് അംഗമായി കെ എസ്. രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഇരുവരും അധികാരമേൽക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനമായ നന്തൻകോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ജയശ്രീ എൻ.വാസുവിനും കെ.എസ്.രവിയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് അംഗം എൻ. വിജകുമാർ, ദേവസ്വം കമ്മിഷണർ എം. ഹർഷൻ തുടങ്ങിയവർ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പ്രസിഡന്റും അംഗവും അധികാരം ഏറ്റെടുക്കും. തുടർന്ന് പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആദ്യ ബോർഡ് യോഗവും ചേരും.
Read Also : ശബരിമല ലേലം ഏറ്റെടുക്കാൻ ആളില്ല; ഗുരുതര പ്രതിസന്ധി നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ബോർഡ് പ്രസിഡന്റായി എൻ.വാസുവിനെയും ബോർഡ് അംഗമായി കെ.എസ്.രവിയെയും നിയമിച്ചുകൊണ്ടുള്ള സർക്കാർ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും ഭരണകാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here