സഞ്ജുവിനെ ബാംഗ്ലൂരിനു നൽകുമോ എന്ന് ആരാധകൻ; കോലിയെയും ഡിവില്ല്യേഴ്സിനെയും പകരം നൽകാമോ എന്ന് രാജസ്ഥാൻ

രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും വിശ്വസ്തരായ കളിക്കാരിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. അഞ്ച് സീസണുകളിൽ രാജസ്ഥാനു വേണ്ടി പാഡണിഞ്ഞ സഞ്ജു അടുത്തിടെ ഇന്ത്യൻ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡിസംബറിലെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി താരക്കൈമാറ്റം നടത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ നൽകാമോ എന്ന ചോദ്യവുമായെത്തിയ ആർസിബി ആരാധകന് റോയൽസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
സഞ്ജു സാംസണിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൈമാറുമോ എന്ന ആരാധകന്റെ ചോദ്യത്തിന് പകരം കോലിയെയും ഡിവില്ലിയേഴ്‌സിനേയും നൽകാമോ എന്നായിരുന്നു രാജസ്ഥാന്റെ ചോദ്യം. രാജസ്ഥാൻ മറുപടി നൽകിയതോടെ സംഭാഷണത്തിൽ ബാംഗ്ലൂരും ഇടപെട്ടു. നിങ്ങള്‍ക്ക് മിസ്റ്റര്‍ നാഗ്‌സിനെ നൽകാമെന്നായിരുന്നു രാജസ്ഥാന് ബാംഗ്ലൂർ നൽകിയ മറുപടി.
ഡാനിഷ് സെയ്ത് എന്നയാളാണ് മിസ്റ്റർ നാഗ്സ് എന്നറിയപ്പെടുന്നത്. ബെംഗളൂരു സ്വദേശിയായ ഒരു കൊമേഡിയനാണ് മിസ്റ്റർ നാഗ്സ്.
Ummm, are you up for trading Virat & AB? ??
Cc: @RCBTweets https://t.co/x3IB3pjRdU
— Rajasthan Royals (@rajasthanroyals) November 14, 2019
You can have Mr Nags ?
PS: We know he will eventually find a way back to us. ✌? https://t.co/4TvW3sIefn
— Royal Challengers (@RCBTweets) November 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here