ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അടിയന്തര യോഗം ഇന്ന്; അഞ്ചിന നിര്‍ദേശങ്ങളുമായി സമസ്ത

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അടിയന്തര യോഗം ഇന്ന് ലഖ്‌നൗവിലെ ദാറൂല്‍ ഉലമില്‍ നടക്കും.
യോഗത്തില്‍ പരിഗണിക്കേണ്ട അഞ്ചു നിര്‍ദേശങ്ങള്‍ സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് റാബി അല്‍ഹസന്‍ നദ്‌വിക്ക് കൈമാറി.
ബാബരി മസ്ജിദ് സുപ്രിം കോടതിയുടെ വിധിക്കെതിരായി റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുക, സുപ്രിം കോടതി നല്‍കാന്‍ നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണമോ എന്നത് ഗൗരവമായി ചര്‍ച്ച നടത്തുകയും കഴിയും വിധം നിരസിക്കുകയും ചെയ്യുക.
അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്ത 68 ഏക്കര്‍ ഭൂമിയില്‍ നിന്ന് നിലവിലെ സുപ്രിം കോടതി വിധി ബാധാകമായ 2.77 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കിയുള്ള 65.23 ഏക്കര്‍ വഖഫ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.
വിശ്വാസം മാനദണ്ഡമാക്കിയുള്ള കേസുകളില്‍ ബാബരി മസ്ജിദ് വിധി കീഴ്‌വഴക്ക മാക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ സ്‌പെഷ്യന്‍ കോടതിയുടെ പരിഗണനയിലുളള ക്രമിനല്‍ കേസ് വേഗത്തിലാക്കുക എന്നിവയാണ് സമസ്ത മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരും അഡ്വ മുഹമ്മദ് ത്വയിബ് ഹുദവിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here