പുനഃപരിശോധനാ ഹര്‍ജി നല്‍കും, ഭൂമി സ്വീകരിക്കില്ല: ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെതില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബോര്‍ഡ് സുപ്രിം കോടതിയിലെ കേസില്‍ കക്ഷിയല്ലതതിനാല്‍ മറ്റ് കക്ഷികളെ മുന്നില്‍ നിര്‍ത്തി ഹര്‍ജിയുമായി മുന്നോട്ട് പോവാനാണ് തീരുമാനം.
എട്ടുകക്ഷികളാണ് സുപ്രിംകോടതിയില്‍ കേസിന്റെ ഭാഗമായുള്ളത്. ഇതില്‍ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലിം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധന ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കിരുന്നു. ബാക്കി ആറു കക്ഷികളെ മുന്നില്‍ നിര്‍ത്തി കേസ് നടത്തനാണ് ബോര്‍ഡിന്റെ തീരുമാനം.
ദശാബ്ദങ്ങളായി നീളുന്ന അയോധ്യ തര്‍ക്കത്തില്‍ കഴിഞ്ഞ ആഴ്ച്ചയാണ് സുപ്രിംകോടതി അന്തിമ വിധി പ്രഖ്യാപിച്ചത്. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് രാമജന്മഭൂമി എന്ന പേരില്‍ നൂറ്റാണ്ടുകളായി അറിയപ്പെടുന്ന സ്ഥലം ഹിന്ദുമത വിശ്വാസികള്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here