മടക്കാവുന്ന ടച്ച് സ്‌ക്രീനുമായി മോട്ടോ റേസര്‍

നീണ്ട നാളത്തെ ഊഹാപോഹങ്ങള്‍ക്കു പിന്നാലെ മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള. ജനപ്രിയ ഫോണായ മോട്ടോ റേസറിന്റെ പരിഷ്‌കരിച്ച രൂപമായ മടക്കാവുന്ന ടച്ച് സ്‌ക്രീനുമായാണ് വരവെന്നു മാത്രം. ഫോണ്‍ യുഎസില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എന്നാണ് ഫോണ്‍ അവതരിപ്പിക്കുന്നതെന്നതിനെക്കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
യുഎസില്‍ ഫോണിന് 1499 ഡോളറാണ് വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 1,07,400 രൂപയാണ്. പഴയ മോട്ടോ റേസറിന്റെ അതേ ഡിസൈനിലാണ് ഫേണ്‍ പുറത്തിറങ്ങുന്നത്. നോട്ടിഫിക്കേഷനുകള്‍ കാണുന്നതിനായി പ്രത്യേക സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. 6.2 ഇഞ്ച് ഫോള്‍ഡബിള്‍ പിഒഎല്‍ഇഡി എച്ച്ഡി സിനിമാവിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാ കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്.
ആറ് ജിബി റാമും 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ഫോണിനുണ്ട്. 16 എംപി സിംഗിള്‍ റിയര്‍ ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയുമാണുള്ളത്. 2510 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. മടക്കാവുന്ന സ്‌ക്രീനുമായി ഈ വര്‍ഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ഫോണാണ് മോട്ടോ റേസര്‍. സാംസംഗ് ഗാലക്‌സി ഫോള്‍ഡ്, ഹുവായ് മേറ്റ് എക്‌സ് എന്നിവ മടക്കാവുന്ന സ്‌കീനുമായി പുറത്തിറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here