സുരക്ഷാ വേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിൽ; രക്ഷകനായി വിരാട് കോഹ്‌ലി; വീഡിയോ

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ആവേശഭരിതനായ ആരാധകരിലൊരാൾ സുരക്ഷാ വേലി ചാടിക്കടന്ന് ഗ്രൗണ്ടിലെത്തി. ശനിയാഴ്ച ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ത്യൻ താരങ്ങൾ കൂടി നിൽക്കുന്നതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളുടെ കാലിൽ വീഴാൻ ശ്രമിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വിരാട് കോഹ്‌ലിയുടെ പേരിന്റെ ചരുക്കഴുത്തായ ‘വികെ’ എന്ന് പുറത്ത് എഴുതിയാണ് ആരാധകൻ മൈതാനത്ത് എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടപെടാൻ കഴിയുന്നതിന് മുൻപ് തന്നെ ഇയാൾ മൈതാനത്ത് എത്തിയിരുന്നു. യുവാവ് താരങ്ങളുടെ കാലിൽ വീഴുന്നത് വീഡിയോയിൽ കാണാം. സ്‌നേഹപൂർവം ചേർത്തുപിടിച്ചാണ് വിരാട് കോഹ്‌ലി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുന്നത്. ആരാധകനോട് മോശമായി പെരുമാറരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് വിരാട് അഭ്യർത്ഥിക്കുകയും ചെയ്തു.
#ViratKohli fans ?❤❤?❤?❤?❤?❤??❤??❤?❤?❤❤❤❤❤✌ pic.twitter.com/k86lbixm0z
— SaravananRasu ???? (@SaravananRasu2) November 16, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here