Advertisement

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണു; എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

November 18, 2019
0 minutes Read

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. സിയാച്ചിന്റെ വടക്കുഭാഗത്ത് ഇന്നു വൈകുന്നേരം 3.30 ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണതെന്നാണ് വിവരം.

സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ സൈനികരെ പുറത്തെത്തിക്കുന്നതിന് സൈനികരുടെ നേതൃത്വത്തില്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം, ഓക്‌സിജന്‍ കുറഞ്ഞയിടം, യുദ്ധഭൂമി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണ് സിയാച്ചിന്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വത നിരകള്‍ വിനോദ സഞ്ചാരികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ തുറന്നുകൊടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top