Advertisement

ഫാത്തിമാ ലത്തീഫിന്റെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് അംഗങ്ങള്‍

November 18, 2019
0 minutes Read

ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് അംഗങ്ങള്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ശൂന്യവേളയിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിഷയത്തിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്.

അത്യന്തം നീചവും അങ്ങേയറ്റം ഗൗരവതരവുമായ സംഭവമാണ് നടന്നത്. ഇത് വേണ്ടവിധത്തില്‍ പരിഗണിക്കപ്പെടുകയോ പരിശോധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നൈ ഐഐടിയിലെ സംഭവം ഉന്നതവിദ്യാഭ്യാസ രംഗത്തിനാകെ കളങ്കം ചാര്‍ത്തുന്നതാണെന്ന് ഡിഎംകെ അംഗം കനിമൊഴി കുറ്റപ്പെടുത്തി. വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ അടിയന്തരമായി നടപടി ഉറപ്പാക്കണം.

ശൂന്യവേളയില്‍ ഉന്നയിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. സംഭവത്തില്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി അടുത്തദിവസം പ്രസ്താവന നടത്തുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top