‘അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം അലട്ടി, മൂത്തോൻ 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തിന് വേണ്ടി’:ഗീതു മോഹൻദാസ്

മൂത്തോൻ ഒരുക്കിയത് ഇരുപത് വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ സുഹൃത്തിന് വേണ്ടിയെന്ന് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്വീർ പ്രൈഡ് മാർച്ചിന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗീതു ഇക്കാര്യം തുറന്നു പറഞ്ഞത്.
മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത കാര്യമാണിതെന്നും ഗീതു പറഞ്ഞു. 20 വർഷം മുൻപാണ് ഉറ്റസുഹൃത്തായ മൈക്കിൾ ആത്മഹത്യ ചെയ്തത്. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. എല്ലാവരും സിനിമ കാണണമെന്നും ഗീതു പറഞ്ഞു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തിയ മൂത്തോൻ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റോഷനാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വവർഗാനുരാഗം ചിത്രത്തിൽ പ്രമേയമായി വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here