Advertisement

വാട്ട്‌സാപ്പിലൂടെ വരുന്ന വീഡിയോകളെ സൂക്ഷിക്കുക; ഫോൺ വിവരങ്ങൾ ചോർത്താൻ അവ ധാരാളം; ജാഗ്രതാ നിർദേശം നൽകി വാട്ട്‌സാപ്പ്

November 18, 2019
1 minute Read

വാട്ട്‌സാപ്പിൽ സുരക്ഷാ പിഴവുകൾ തുടർക്കഥയാകുന്നു. പെഗാസസ് നൽകിയ സുരക്ഷാ വെല്ലുവിളിയിൽ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്പ് വാട്ട്‌സാപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് തുടക്കമിട്ട് ഹാക്കർമാർ. വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് ഇപ്പോൾ ‘പണി’ വരുന്നത്.

വാട്ട്‌സാപ്പിൽ വരുന്ന എംപി4 ഫോർമാറ്റിലെ വീഡിയോയാണ് ഉപഭോക്താക്കളുടെ വിവരം ചോർത്താനും ഹാക്ക് ചെയ്യാനും ഉപയോഗിക്കുന്നത്. ഈ വീഡിയോ ഡൗൺലോഡ് ചെയ്യുന്നതോടെ ആർസിഇ അഥവാ റിമോട്ട് കോഡ് എക്‌സിക്യൂഷൻ, DoS ഡിനയൽ ഓഫ് സർവീസ് എന്നിവ ആക്ടിവേറ്റ് ആവും.

ഈ ആക്രമണം തടയാൻ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ പറയുന്നു. 2.19.274 വേർഷന് മുമ്പുള്ള ആൻഡ്രോയിഡ് ആപ്പുകളിലും 2.19.100 വേർഷന് മുമ്പുള്ള ഐഒഎസ് ആപ്ലിക്കേഷനുകളിലുമാണ് സുരക്ഷാ ഭീഷണി കാണുന്നത്.

Read Also : വെറുമൊരു മിസ്ഡ് കോളിലൂടെ വിവരങ്ങൾ ചോർത്തും പെഗസസ് സ്‌പൈവെയർ; എന്താണ് ലോകത്തെ ഭീതിയിലാഴ്ത്തിയ പെഗസസ് ? [24 Explainer]

കഴിഞ്ഞ കുറച്ച് നാളുകളായി വാട്ട്‌സാപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലേക്ക് നുഴഞ്ഞുകയറുന്ന പെഗാസസായിരുന്നു ടെക്ക്‌ലോകത്തെ ഭീതിയിലാഴ്ത്തിയത്. ഇസ്രായേൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ്പാണ് പെഗസസിന് പിന്നിൽ. വെറുമൊരു വാട്ട്‌സാപ്പ് കോളിലൂടെ നമ്മുടെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കുന്ന ഈ സ്‌പൈവെയറിനെ കുറിച്ച് വാട്ട്‌സാപ്പ് തന്നെയാണ് സ്ഥിരീകരിച്ചത്.

പെഗസസിന്റെ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വാട്ട്‌സാപ്പ് കോടതിയെ സമീപിച്ചിട്ടുണ്ട്. യുഎസ്, കാലിഫോർണിയ നിയമങ്ങൾക്കും വാട്ട്‌സാപ്പിന്റെ തന്നെ നിയമാവലിയ്ക്കും എതിരാണ് ഈ സ്‌പൈവെയർ. ഒരു എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്ലിക്കേഷൻ ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു ആക്രമണത്തിന്റെ പേരിൽ നിയമയുദ്ധം നടത്തുന്നത് ഇതാദ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top